പി.ചിദംബരത്തെ ജയിലില്‍ സന്ദര്‍ശിച്ച് രാഹുലും പ്രിയങ്കയും

Jaihind News Bureau
Wednesday, November 27, 2019

കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി , എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവർ തീഹാർ ജയിലിൽ എത്തി മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തെ കണ്ടു. ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന്‍റെ ഭാഗമായി ഓഗസ്റ്റ് 21നാണ് പി. ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.