ആദ്യം പോയി ദേശീയഗാനം പഠിക്കൂ..; തെറ്റിച്ചുചൊല്ലിയ സ്മൃതി ഇറാനിക്ക് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം

Jaihind News Bureau
Monday, February 1, 2021

 

ന്യൂഡല്‍ഹി : ദേശീയ ഗാനത്തെ ബിജെപി അപമാനിച്ചെന്ന ആരോപണത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം. ഞായറാഴ്ച ഹൗറയിലെ ദുമുര്‍ജാലയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉള്‍പ്പടെ ബിജെപിയുടെ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു ദേശീയഗാനത്തിലെ വരികള്‍ തെറ്റിച്ചുപാടിയത്.

ജന ഗണ മംഗല ദായക ജയഹേ എന്ന് ചൊല്ലേണ്ടതിനുപകരം ജനഗണമന അധിനായക ജയഹേ എന്നാണ് നേതാക്കള്‍ ആലപിച്ചത്. സംഭവത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തി. ദേശീയഗാനം തെറ്റിച്ച് ആലപിച്ച ബിജെപിക്കെതിരെ എന്ത് നടപടിയെടുക്കുമെന്ന് കോണ്‍ഗ്രസ് ചോദിച്ചു. #BJPInsultsNationalAnthem എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിങ് ആണ്.