മാധ്യമപ്രവർത്തകൻ സന്തോഷ് ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ്

Jaihind Webdesk
Sunday, October 10, 2021

അമൃത ടിവി ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ സന്തോഷ് ബാലകൃഷ്ണന്‍റെ വിയോഗം തീർത്തും അപ്രതീക്ഷിതമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഖത്തിൽ പങ്ക് ചേരുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു.

സൂര്യ ടിവി യിലൂടെ ദൃശ്യ മാധ്യമ രംഗത്തെത്തിയ സന്തോഷ് ഊർജ്ജസ്വലമായ ഇടപെടലിലൂടെയും സൗമ്യമായ പെരുമാറ്റത്തിലൂടെയും ശ്രദ്ധേയനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.