രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍; പ്രധാനമന്ത്രി സംസാരിക്കുന്നത് പശുവിനെക്കുറിച്ച്; വിമർശനവുമായി കോൺഗ്രസ്; യഥാർഥ പ്രശ്‌നങ്ങളിൽനിന്നു ശ്രദ്ധ തിരിക്കുകയാണെന്നും വിമര്‍ശനം

Jaihind News Bureau
Thursday, September 12, 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പശു പരാമർശത്തിനെതിരെ വിമർശനവുമായി കോൺഗ്രസ്. സാമ്പത്തിക പ്രതിസന്ധി തുടരുമ്പോൾ പ്രധാനമന്ത്രി പശുവിനെക്കുറിച്ചും ഓമിനെക്കുറിച്ചും സംസാരിച്ച് യഥാർഥ പ്രശ്‌നങ്ങളിൽനിന്നു ശ്രദ്ധ തിരിക്കുകയാണെന്നു കോൺഗ്രസ് വിമർശിച്ചു.

പശുവെന്നും ഓം എന്നും കേൾക്കുമ്പോൾ ചിലയാളുകൾ നിലവിളിക്കുന്നതു തീർത്തും നിർഭാഗ്യകരമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. രാജ്യം പതിനാറാം നൂറ്റാണ്ടിലേക്കു പോകുന്നതായാണ് ഇത്തരക്കാർ ആരോപിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പശു പരാമർശത്തിനെതിരെ വിമർശനവുമായാണ് കോൺഗ്രസ് രംഗത്തെത്തിയത്. സാമ്പത്തിക പ്രതിസന്ധി തുടരുമ്പോൾ പ്രധാനമന്ത്രി പശുവിനെക്കുറിച്ചും ഓമിനെക്കുറിച്ചും സംസാരിച്ച് യഥാർഥ പ്രശ്‌നങ്ങളിൽനിന്നു ശ്രദ്ധ തിരിക്കുകയാണെന്നു കോൺഗ്രസ് വിമർശിച്ചു.

പശുവിന്‍റെ പേരിലുള്ള ആക്രമണങ്ങളെ കുറിച്ച് പ്രധാനമന്ത്രി മൗനം പാലിക്കുന്നുതിനെക്കുറിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും കുറ്റപ്പെടുത്തി.

പശുവിനെ സംരക്ഷിക്കുന്നത് എങ്ങനെ പിന്നോട്ടു നടക്കലാകുമെന്നും പശു സംരക്ഷണത്തെ എതിർക്കുന്നവർ രാജ്യത്തിന്‍റെ വികസനത്തെയാണു നശിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കന്നുകാലികളെ വളർത്തുന്നതിന്‍റെ അർഥമെന്താണെന്നും ഇതു സമ്പദ് വ്യവസ്ഥയെ എത്രമാത്രം സഹായിക്കുന്നുവെന്നു ചിലർ മനസിലാക്കുന്നില്ലെന്നും മോദി പറഞ്ഞു. ഉത്തർപ്രദേശിലെ മഥുരയിൽ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. പശു സംരക്ഷണത്തെ എതിർക്കുന്നവർ രാജ്യത്തിന്‍റെ വികസനത്തെയാണു നശിപ്പിക്കുന്നത്. കന്നുകാലികളെ വളർത്തുന്നതിന്‍റെ അർഥമെന്താണെന്നും ഇതു സമ്പദ് വ്യവസ്ഥയെ എത്രമാത്രം സഹായിക്കുന്നുവെന്നു ചിലർ മനസിലാക്കുന്നില്ലെന്നും മോദി പറഞ്ഞു.

https://www.youtube.com/watch?v=pY67Ki8ZjFE