മോദിക്കും ബി.ജെ.പിക്കും തലവേദനയായി വീണ്ടും ‘കോബ്ര അറ്റാക്ക്’

webdesk
Sunday, January 27, 2019

Cobra-Post

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും പ്രതിസന്ധി സൃഷ്ടിക്കുന്ന വെളിപ്പെടുത്തലുമായി കോബ്ര പോസ്റ്റ് വീണ്ടുമെത്തുന്നു. 29-ാം തീയതി ചൊവ്വാഴ്ച വന്‍ സാമ്പത്തിക അഴിമതി പുറത്തുവിടുമെന്നാണ് കോബ്ര പോസ്റ്റ് വെബ് പോര്‍ട്ടല്‍ അറിയിക്കുന്നത്. ഇതിനായി ജനുവരി 29 ന് 3 മണിക്ക് ഡല്‍ഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ അഴിമതി സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് കോബ്രപോസ്റ്റ് ട്വിറ്ററിലൂടെ അറിയിച്ചു.

‘ദ അനാട്ടമി ഓഫ് ഇന്ത്യാസ് ബിഗസ്റ്റ് ഫിനാന്‍ഷ്യല്‍ സ്കാം’ എന്ന പത്രസമ്മേളനത്തിലൂടെ തങ്ങളുടെ എഡിറ്റര്‍ അഴിമതി സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തുമെന്നാണ് ട്വിറ്റര്‍ അറിയിപ്പ്. നേരത്തേയും നിരവധി വെളിപ്പെടുത്തലുകള്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ കോബ്ര പോസ്റ്റ് നടത്തിയിട്ടുണ്ട്.