മുഖ്യന്‍റെ സുരക്ഷയില്‍ ഇടതുസ്ഥാനാർത്ഥിക്കും രക്ഷയില്ല ; കോവൂരിന്‍റെ കഴുത്തിന് പിടിച്ച് സുരക്ഷാ ഉദ്യോഗസ്ഥന്‍ | VIDEO

Jaihind News Bureau
Thursday, March 25, 2021

 

കൊല്ലം : കുന്നത്തൂരിലെ ഇടതുമുന്നണി സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോൻ എംഎൽഎയെ പ്രചരണ പരിപാടിക്കിടെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ കഴുത്തിന് പിടിച്ചു തള്ളി. ചക്കുവള്ളിയിൽ മുഖ്യമന്ത്രി പങ്കെടുത്ത കോവൂർ കുഞ്ഞുമോന്‍റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് സംഭവം. മുഖ്യമന്ത്രിക്കൊപ്പം എംഎല്‍എ വേദിയിലേക്ക് നടക്കുമ്പോഴാണ് അംഗരക്ഷകൻ കോവൂർ കുഞ്ഞുമോനെ കഴുത്തിന് പിടിച്ച് തള്ളിമാറ്റിയത്. മുഖ്യമന്ത്രി തന്നെ സുരക്ഷാ ഉദ്യോഗസ്ഥനെ പിന്തിരിപ്പിക്കുകയായിരുന്നു.