മുഖ്യമന്ത്രിയുടേത് വൈകി വന്ന വിവേകം; ലക്ഷ്യം വോട്ട് ബാങ്ക് : മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Friday, January 3, 2020

മുഖ്യമന്ത്രി പിണറായി വിജയന്‍റേത് വൈകി വന്ന വിവേകമെന്നും ലക്ഷ്യം വോട്ട് ബാങ്ക് ആണെന്നും കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പൗരത്വ ഭേദഗതി നിയമത്തിനു എതിരെ കൂട്ടായ സമരത്തിന് ഇല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവർത്തിച്ചു. കൊച്ചിയിൽ യുഡിഎഫ് യോഗത്തിന് മുൻപായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മുമായി സഹകരിച്ചു ഇനി സമരത്തിന് ഇല്ലെന്നും കോൺഗ്രസിൽ ഇക്കാര്യത്തിൽ അഭിപ്രായ ഭിന്നത ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഫാസിസത്തിനെതിരെ എന്നും ശക്തമായി പോരാട്ടം നടത്തിയത് കോൺഗ്രസ്സാണെന്നും എന്നും അങ്ങിനെ തന്നെയായിരിക്കുമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.