ആര്‍പ്പോ ആര്‍ത്തവം സംഘാടകര്‍ തീവ്ര സ്വഭാവക്കാരെന്ന് പോലീസ്! മുഖ്യമന്ത്രി പങ്കെടുക്കില്ല

Jaihind Webdesk
Sunday, January 13, 2019

ആര്‍ത്തവത്തിന് അയിത്തമില്ലെന്ന് പ്രഖ്യാപിച്ച് കൊച്ചിയില്‍ തുടങ്ങിയ ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. പരിപാടിയുടെ സംഘാടകര്‍ തീവ്രസ്വഭാവക്കാരാണെന്ന പോലീസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് തിരുമാനം.

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ തീവ്രസ്വഭാവക്കാരാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് കൊച്ച് റേഞ്ച് ഐജി മുഖ്യമന്ത്രിയുടെ ഓഫീസിന് റിപ്പോര്‍ട്ട് നല്‍കിയത്. ഇതോടെയാണ് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്.[yop_poll id=2]