ദേവസ്വം മന്ത്രിയും സർക്കാരും വഞ്ചിച്ചെന്ന് പ്രയാർ ഗോപാലകൃഷ്ണൻ

webdesk
Wednesday, January 2, 2019

Prayar Gopalakrishnan

ദേവസ്വം മന്ത്രിയും സർക്കാരും വഞ്ചിച്ചെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണൻ. വിശ്വാസി സമൂഹത്തിന്‍റെ മനസ്സാക്ഷിയെ വെല്ലുവിളിക്കുന്ന നടപടിയാണിത്. ഇതിൽ പോലീസിന് വ്യക്തമായ പങ്കുണ്ട്. വഞ്ചനയുടെ പ്രതിഫലനം 22 ലെ കോടതിവിധിയിലൂടെ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. ജീവത്യാഗം ചെയ്യാൻ പോലും തയ്യാറായി ആയിരക്കണക്കിന് ഭക്തർ ശബരിമലയിൽ ഉണ്ടെന്നും അദ്ദേഹം ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.