സിപിഎമ്മിനെതിരെ ക്ലാസിക് ട്രോളുമായി വി.ടി. ബല്‍റാം; “ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ…”

Jaihind Webdesk
Tuesday, March 19, 2019

‘ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ. ഈപ്പൻ പാപ്പച്ചി മുതൽ ഞാനിദ്ദേഹത്തിന്‍റെ ഒരു ഫാനാ…’  കുറിപ്പിനൊപ്പം നെഞ്ചുവേദനയില്‍ നെഞ്ച് പൊത്തി വരുന്ന ഇന്ദ്രജിത്തിന്‍റെ ചിത്രം പങ്കുവച്ചാണ് കെ.മുരളീധരന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം  ബൽറാം ആഘോഷമാക്കിയത്.

തെരഞ്ഞെടുപ്പ് അടുത്തതോടെ സൈബര്‍ ലോകം കണ്ണുനടുന്ന പ്രധാന ഇടമായിരിക്കുകയാണ് വി.ടി. ബല്‍റാമിന്‍റെ ഫെയ്സ്ബുക്ക് പേജ്.  വടകരയിലെ സ്ഥാനാർഥിയായി സിപിഎം പി.ജയരാജനെ പ്രഖ്യാപിച്ച നിമിഷം മുതൽ ട്രോളായും വിമർശനക്കുറിപ്പായും കടുത്ത വിമർശനങ്ങളുമായാണ് വി.ടി ബൽറാം മുഖപുസ്തകത്തില്‍ എത്തുന്നത്.

കെ. മുരളീധരനെ വടകരയിൽ സ്ഥാനാർഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചപ്പോഴും സൈബര്‍ ലോകം കണ്ണും കാതും കൂര്‍പ്പിച്ചിരുന്നത് വി.ടി. ബല്‍റാമിന്‍റെ കുറിപ്പിന് വേണ്ടി തന്നെയായിരുന്നു.   കാത്തിരിക്കുന്നെത്തിയ കുറിപ്പാകട്ടെ ഒരു ഒന്നൊന്നര ക്ലാസിക് ട്രോള്‍ തന്നെയാണെന്ന് സൈബര്‍ലോകം സമ്മതിക്കുന്നു.

നെഞ്ചുവേദനയിൽ തന്നെ കയറി പിടിച്ച വി.ടി. ബല്‍റാം പക്ഷേ സ്ഥാനാര്‍ത്ഥികളുടെയോ മണ്ഡലത്തിന്‍റെയോ പേരൊന്നും  എടുത്ത് പറയാതെ നല്ലൊരു കൊട്ടാണ് കൊട്ടിയതെന്ന് ആരും സമ്മതിക്കും.  ‘ഇത് ഇന്ദ്രജിത്ത്. സുകുമാരന്‍റെയും മല്ലികയുടേയും മകൻ, പൃഥ്വിരാജിന്‍റെ ചേട്ടൻ, പൂർണ്ണിമയുടെ ഭർത്താവ്. നല്ല അഭിനയമാണ്, നന്നായി പാടുകേം ചെയ്യും. ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ. ഈപ്പൻ പാപ്പച്ചി മുതൽ ഞാനിദ്ദേഹത്തിന്‍റെ ഒരു ഫാനാ…’കുറിപ്പിനൊപ്പം നെഞ്ചുവേദനയില്‍ നെഞ്ച് പൊത്തി വരുന്ന ഇന്ദ്രജിത്തിന്‍റെ ചിത്രം പങ്കുവച്ചാണ് കെ.മുരളീധരന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം  ബൽറാം ആഘോഷമാക്കിയത്.

മുരളീധരന്‍റെ വരവില്‍ ഞെട്ടിയ സിപിഎമ്മുകാര്‍ക്കും അവരുടെ സ്ഥാനാര്‍ത്ഥിയെയും പരിഹസിക്കുകയാണ് ബല്‍‌റാം എന്ന് മനസ്സിലാക്കാന്‍ അല്‍പം ചിന്തിക്കേണ്ടിവന്നുവെന്ന് പല അണികളും സമ്മതിക്കുന്നു.[yop_poll id=2]