രാജ്യത്തിന്‍റെ കാവൽക്കാരൻ കള്ളനും ഭീരുവുമെന്ന് രാഹുല്‍; മോദി സംവാദത്തിന് തയ്യാറാകാതെ ഒളിച്ചോടുന്നുവെന്നും വിമര്‍ശനം

Jaihind Webdesk
Wednesday, April 10, 2019

രാജ്യത്തിന്‍റെ കാവൽക്കാരൻ എന്നവകാശപ്പെടുന്നയാള്‍ കള്ളനും സംവാദത്തിന് തയ്യാറാകാതെ ഒളിച്ചോടുന്ന ഭീരുവുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അസമിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചത്. രാജ്യ രക്ഷയും കര്‍ഷക താത്പര്യങ്ങളും മുന്‍ നിര്‍ത്തിയുള്ള വിവിധ വിഷയങ്ങളില്‍ തുറന്ന സംവാദത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ നേരത്തെ പ്രധാനമന്ത്രിയെ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ സംവാദത്തിന് തയ്യാറാകുകയോ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയോ ചെയ്യാതെ ഒഴിഞ്ഞു മാറുന്ന നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. വെല്ലുവിളികളെ നേരിടാതെ മോദി ഒളിച്ചോടുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി വിമർശനം.

അംബാനി കുടുംബത്തെ കൂടാതെ മെഹുൽ ചോക്സി, നീരവ് മോദി തുടങ്ങിയ ധനികരായ ബിസിനസുകാരെ മാത്രം സഹായിക്കുക എന്നതാണ് മോദിയുടെ സാമ്പത്തിക നയങ്ങളുടെ ലക്ഷ്യമെന്ന് പറഞ്ഞ അദ്ദേഹം ഇത് താന്‍ മാത്രമല്ല രാജ്യത്തെ മാധ്യമങ്ങളിൽ മുഴുവന്‍ ഇത് സംബന്ധിച്ച വാർത്തകളാണ് ഉള്ളതെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ കോൺഗ്രസ് അധികാരത്തിലെത്തിയാൽ വാര്‍ത്തകള്‍ അപ്പാടെ മാറുമെന്നും ‘ന്യായ്’ നടപ്പില്‍ വരുന്നതോടെ ‘രാജ്യത്തെ പാവപ്പെട്ടവർക്ക് പണം നൽകി’ എന്നാകും എന്നുംകൂട്ടിച്ചേർത്തു.

രാജ്യത്ത് രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും, കാർഷിക വിളൾക്ക് നല്ല വില ഉറപ്പുവരുത്തുമെന്നും, 15 ലക്ഷം വീതം എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിൽ എത്തിക്കുമെന്നും പറഞ്ഞ നരേന്ദ്ര മോദി വാഗ്ദാനങ്ങൾ ഒന്നും നിറവേറ്റിയില്ലെന്നും അദ്ദേഹം വിമർശിച്ചു. കോൺഗ്രസ് അധികാരത്തിലെത്തിയാലുടൻ രാജ്യത്തെ എല്ലാ നിയമസഭകളിലും ലോക്സഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കുമെന്നും കൂട്ടിച്ചേർത്തു.

teevandi enkile ennodu para