ഗുരുവായൂർ ദേവസ്വം നിയമന അഴിമതി കേസ് : തുഷാർ വെള്ളാപ്പള്ളിക്കെതിരെ കുറ്റപത്രം

Jaihind Webdesk
Tuesday, October 30, 2018

ഗുരുവായൂർ ദേവസ്വം നിയമന അഴിമതി കേസിൽ ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളിക്കെതിരെ വിജിലൻസ് കുറ്റപത്രം തയ്യാറായി. ഉയർന്ന തസ്തിക സൃഷ്ടിച്ച് ക്രമ വിരുദ്ധമായി നിയമനം നടത്തി എന്നാണ് കേസ്. നിയമനത്തിൽ ക്രമക്കേടും അഴിമതിയും നടന്നെന്നും കുറ്റപത്രത്തിലുണ്ട്. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടിയിരിക്കുകയാണ് വിജിലൻസ്. സർക്കാറിൽ നിന്ന് അനുമതി ലഭിച്ചാലുടൻ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.