ചന്ദ്രയാൻ 2ന്‍റെ വിക്ഷേപണ തീയതി നാളെ പ്രഖ്യാപിച്ചേക്കും

Jaihind Webdesk
Tuesday, July 16, 2019

chandrayaan-2

മാറ്റിവെച്ച ചന്ദ്രയാൻ 2ന്‍റെ അടുത്ത വിക്ഷേപണ തീയതി നാളെ പ്രഖ്യാപിച്ചേക്കും. തിങ്കളാഴ്ച വിക്ഷേപണത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ല. ഇന്ധന ചോർച്ചയെ തുടർന്ന് ഇന്നലെ നടക്കാനിരുന്ന വിക്ഷേപണം അവസാനനിമിഷം മാറ്റുകയായിരുന്നു. സാങ്കേതിക തകരാർ മൂലമാണ് കൗണ്ട് ഡൗൺ നിർത്തി വച്ച് വിക്ഷേപണം ഇന്നലെ മാറ്റിവച്ചത്. ക്രയോജനിക് ഘട്ടത്തിൽ ഇന്ധനം നിറയ്ക്കുന്നത് ഉൾപ്പെടെയുള്ള പ്രക്രിയകൾ പൂർത്തിയായതായിരുന്നു. പുലർച്ചെ 2.51ന് ആയിരുന്നു വിക്ഷേപണം നടത്താൻ തീരുമാനിച്ചിരുന്നത്‌.