ചാംപ്യന്‍സ് ട്രോഫി ; ഫൈനല്‍ പോരാട്ടം ഇന്ന് ദുബായിയില്‍

Jaihind News Bureau
Sunday, March 9, 2025

Translator

 

Translator

ദുബായ് :ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ പോരാട്ടം ഇന്ന് ദുബായിയില്‍ .ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പകല്‍ 2.30ന് കളി തുടങ്ങും.കലാശപ്പോരില്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യയും മിച്ചല്‍ സാന്റ്‌നറുടെ നേതൃത്വത്തിലുള്ള ന്യൂസിലാന്‍ഡും പരസ്പരം ഏറ്റുമുട്ടും. ഇരുവരും ഗ്രൂപ്പ് ഘട്ടത്തില്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു. 44 റണ്‍സിനാണ് ഇന്ത്യ ആ മത്സരം ജയിച്ചത്. ശേഷം ഇന്ത്യ ഓസ്‌ട്രേലിയയെ സെമിയില്‍ തോല്‍പ്പിച്ച് ഫൈനലിലെത്തിയപ്പോള്‍ ന്യൂസിലാന്‍ഡ് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്.

ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യയ്ക്ക് പലപ്പോഴും ഫൈനല്‍ മല്‍സരങ്ങളില്‍ വിലങ്ങു തടിയായി നിന്നിട്ടുള്ള ടീമാണ് കിവീസ്.ഇന്ന് ജയിക്കാനായാല്‍ ഇന്ത്യക്ക് അതൊരു മധുര പ്രതികാരം കൂടിയാണ്. ഇന്ത്യന്‍ ടീമിന്റെ പ്ലേയിങ് ഇലവനെ സംബന്ധിച്ച് ഇന്ത്യക്ക് ആശ്വസിക്കാമെങ്കിലും അങ്ങനെ തള്ളിക്കളയാവുന്ന ടീമല്ല കിവീസിന്റേത്. വില്ല്യംസണ്‍ അടങ്ങുന്ന ബാറ്റിംഗ് നിരയും സ്പിന്നര്‍മാരുടെ ബൗളിങ് നിരയും അത്യുഗ്രന്‍ ഫീല്‍ഡിങും എല്ലാംകൂടി ചേരുന്ന കിവീസിനെ ഇന്ത്യ ഭയക്കുക തന്നെ ചെയ്ണം.