രാജ്യത്തിന്‍റെ സമ്പദ്ഘടനയെ കേന്ദ്ര സർക്കാർ തകർക്കുന്നു : ഉമ്മൻ ചാണ്ടി

Jaihind News Bureau
Monday, February 10, 2020

പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിലൂടെ രാജ്യത്തിന്‍റെ സമ്പദ്ഘടനയെ കേന്ദ്ര സർക്കാർ തകർക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കൊച്ചിൻ പോർട്ട് ട്രസ്റ്റ് സ്റ്റാഫ് അസോസിയേഷന്‍റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് എറണാകുളം ടൗൺ ഹാളിൽ നടത്തിയ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ പ്രസിഡന്‍റും മുതിർന്ന കോൺഗ്രസ് നേതാവുമായ വയലാർ രവി എംപി പരിപാടിയിൽ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രിമാരായ കെ ബാബു, ഡൊമനിക്ക് പ്രസന്‍റേഷൻ, മുൻ എംപിമാരായ കെ.പി ധനപാലൻ, കെ.ചന്ദ്രൻ പിള്ള, തുടങ്ങി നിരവധി നേതാക്കൾ പരിപാടിയിൽ സംസാരിച്ചു.