കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ വഞ്ചിക്കുന്നു; ആഭ്യന്തര വകുപ്പിലെ അഴിമതിയെ കുറിച്ച് അന്വേഷണം നടത്തുവാൻ സംസ്ഥാന സർക്കാർ ഭയപ്പെടുന്നു : ഉമ്മൻ ചാണ്ടി

Jaihind News Bureau
Thursday, February 20, 2020

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. കൊല്ലത്ത് ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ നടത്തിയ ജനകീയ പ്രക്ഷോഭ ജ്വാല പദയാത്രയുടെ സമാപന സമ്മേളനം കൊല്ലം പീരങ്കി മൈതാനത്ത് ഉദ്ഘാടനം ചെയ്യുകകയായിരുന്നു അദ്ദേഹം. 521 കിലോമീറ്റർ പ്രയാണം നടത്തി ചരിത്രം കുറിച്ചാണ് ജനകീയ പ്രക്ഷോഭ ജ്വാല പദയാത്ര സമാപിച്ചത്

ഭരണ പരാജയം മൂടി വെയ്ക്കാൻ നരേന്ദ്ര മോഡി ഭിന്നിപ്പിച്ചും വിഭാഗീയത വളർത്തിയും ജനങ്ങളെ വീർപ്പുമുട്ടിയ്ക്കുകയാണെന്ന് മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗവുമായ ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. ഒരു ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി ഭരണമാണ് രാജ്യത്ത് നടക്കുന്നതെന്നദ്ദേഹം പറഞ്ഞു. ഭിന്നിപ്പിക്കൽ രാഷ്ട്രീയം കളിച്ചും വിവാദങ്ങൾ ഉയർത്തിയും ഭരണ പരാജയത്തിൽ നിന്നും മോദി ഓടി ഒളിക്കുകയാണന്ന് അദേഹം കുറ്റപ്പെടുത്തി. വിഴിഞ്ഞം പദ്ധതിയിൽ അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ ആഭ്യന്തര വകുപ്പിലെ അഴിമതിയെ കുറിച്ച് അന്വേഷണം നടത്തുവാൻ ഭയപ്പെടുകയാണന്ന് അദ്ദേഹം പറഞ്ഞു.

ഇരുപത്തിയാറ് ദിവസങ്ങളിലായി 521 കിലോമീറ്റർ പ്രയാണം നടത്തിയാണ് ബിന്ദു കൃഷ്ണ നയിച്ച ജനകീയ പ്രക്ഷോഭ ജ്വാല പദയാത്ര ചരിത്രം കുറിച്ച് സമാപിച്ചത്. ചിന്നക്കടയിൽ നിന്നും ആരംഭിച്ച വൻ റാലിയോടെയാണ് ജനകീയ പ്രക്ഷോഭ ജ്വാല പദയാത്ര പീരങ്കിമൈതാനത്ത് സമാപിച്ചത്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും റാലിയിൽ അണിനിരന്നതോടെ അവേശം അലയടിച്ചു.

തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ പ്രേമചന്ദ്രൻ, മോഹൻ ശങ്കർ, എഴുകോൺ നാരായണൻ, ഡി. സുഗതൻ, എ. ഷാനവാസ്ഖാൻ, എം എം നസീർ, സി.ആർ മഹേഷ്, ജി. രതികുമാർ, ജ്യോതികുമാർ ചാമക്കാല, കെ.സി.രാജൻ, ജി. ദേവരാജൻ തുടങ്ങിയവർ സംബന്ധിച്ചു.

https://www.facebook.com/JaihindNewsChannel/videos/491504988199255/