കേന്ദ്രത്തിന്‍റെ സഹായം അപര്യാപ്തം: കെ.സി വേണുഗോപാൽ എം.പി

Jaihind Webdesk
Friday, August 31, 2018

ന്യൂഡല്‍ഹി: കേന്ദ്രത്തിന്‍റെ ചെറിയ സഹായം കൊണ്ട് കേരളത്തിന് പിടിച്ചുനിൽക്കാനാവില്ലെന്ന് കെ.സി വേണുഗോപാൽ എം.പി.  സാധാരണ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്നും കേരളത്തിന് സ്‌പെഷ്യൽ പാക്കേജ് അനുവദിക്കണമെന്നും അദ്ദേഹം ഡൽഹിയിൽ ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രിമാരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സി വേണുഗോപാൽ.