ലോക്ക് ഡൗൺ ലംഘിച്ച് ആറാട്ടുത്സവം; കൊല്ലം പനയം ദേവി ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസ്

Jaihind News Bureau
Sunday, March 29, 2020

ലോക്ക് ഡൗൺ ലംഘിച്ച് ആറാട്ടുത്സവം നടത്തിയ കൊല്ലം പനയം ദേവി ക്ഷേത്ര ഭാരവാഹികൾക്കെതിരെ അഞ്ചാലുംമൂട് പോലീസ് കേസെടുത്തു. ആളുകൾ ഒത്തുകൂടരുതെന്ന നിർദേശം അവഗണിച്ചാണ് ആർ എസ് എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ 200 ലധികം പേരേ പങ്കെടുപ്പിച്ച് ആറാട്ട് നടത്തിയത്. ഇതിനു സമീപമുള്ള പ്രാക്കുളത്ത് കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ ആദ്യ കോറോണ സ്ഥിരികരിച്ചിരുന്നു. ഇതിനെ തുടർന്ന് സ്ഥലത്ത് കർശന പരിശോധനകളും നിയന്ത്രണങ്ങളും ആരോഗ്യവകുപ്പും പോലീസും നടത്തുന്നതിനിടയിലാണ് പനയം ക്ഷേത്രത്തിൽ ആറാട്ടുത്സവം നടത്തിയത്. നേരത്തെ ക്ഷേത്രത്തിൽ പൊങ്കാല നടത്തുവാൻ നീക്കമുണ്ടായപ്പോൾ കളക്ടർ പനയത്ത് നിരോധനാഞ്ജ പ്രഖ്യാപിച്ചിരുന്നു.