ഇടുക്കി വണ്ണപ്പുറത്ത് ബാലവേല കണ്ടെത്തി. ചൈൽഡ് വെൽഫെയർ കമ്മറ്റി നടത്തിയ പരിശോധനയിൽ അസം സ്വദേശികളായ കുട്ടികളെ കൂലിവേല ചെയ്യിക്കുന്നതായി കണ്ടെത്തിയത്. സംഭവത്തിൽ കാളിയാർ പോലീസ് കേസ് എടുത്തു.
ഇടുക്കി വണ്ണപ്പുറത്തുള്ള അടക്ക-പാക്ക് അട്ടിയിലാണ് അസം സ്വദേശികളായ കുട്ടികൾ ബാലവേല ചെയ്യുന്നതായി കണ്ടെത്തിയത് . 47 കുടുംബങ്ങളാണ് വൃത്തിഹീനമായ സാഹചര്യത്തിൽ ഇവിടെ കഴിയുന്നത്. 37 കുട്ടികൾക്ക് നാലു വർഷത്തോളം കാലം സ്കൂൾ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി നടത്തിയ പരിശോധനയിൽ കണ്ടെത്തി.
14 വയസിൽ താഴെയുള്ള കുട്ടികളാണ് ഇവരുടെ കുടുംബത്തിനൊപ്പമാണ് കൂലിവേല ചെയ്തിരുന്നതായി കണ്ടെത്തിയത്. ചൈൽഡ് വെൽഫെറെ കമ്മിറ്റിക്ക് പുറമെ ചൈൽഡ്പ്രൊക്ക്ട്ടക്ഷൻ യൂണിറ്റ് ലേബർ കമ്മീഷൻ എന്നിവരും വണ്ണപ്പുറത്തെ പാക്ക് സംഭരണ കേന്ദ്രത്തിൽ എത്തി പരിശോധന നടത്തി . ചൈൽഡ് വെൽഫയർ കമ്മിറ്റയുടെ ശുപാർശയിൽ കാളിയാർ പോലീസ് പാക്ക് സംഭരണ കേന്ദ്രത്തിന്റെ ഉടമസ്ഥൻ വണ്ണപ്പുറം സ്വദേശി കാസിമിനെതിരെ ബാല വേലയ്ക്ക് കേസ് രജിസ്റ്റർ ചെയ്തു .