ശബരിമല സന്നിധാനത്ത് സ്ത്രീകളെ തടഞ്ഞു പ്രതിഷേധിച്ച 200 പേർക്കെതിരെ കേസ്

Jaihind Webdesk
Tuesday, November 6, 2018

സന്നിധാനത്ത് പ്രതിഷേധിച്ച 200 പേർക്കെതിരെ കേസ്. രാവിലെ സ്ത്രീകളെ തടഞ്ഞവർക്കെതിരെയാണ് കേസെടുത്തത്.

തൃശൂര്‍ സ്വദേശിനിയായ സ്ത്രീയെ തടഞ്ഞവര്‍ക്കെതിരെയാണ് കേസ് എടുത്തത്.  കണ്ടാല്‍ അറിയുന്ന 200 പേര്‍ക്കെതിരെയാണ് കേസ്.  സംഘം ചേരല്‍, സ്ത്രീകളെ തടഞ്ഞു വയ്ക്കുക, അപമര്യാദയായി പെരുമാറല്‍ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

അതേസമയം, ശബരിമലയുടെ നിയന്ത്രണം പൊലീസിന്‍റെ കയ്യില്‍ തന്നെയാണെന്നും അവിടുത്തെ  ശാന്തി തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും  മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രായത്തിന്‍റെ കാര്യത്തിലെ സംശയത്തെ തുടര്‍ന്ന് തൃശൂര്‍ സ്വദേശിനിയെ തടഞ്ഞു