റഫേൽ യുദ്ധ വിമാന ഇടപാടുമായി ബന്ധപ്പെട്ട സി. എ. ജി റിപ്പോർട്ട് രാജ്യസഭയില്‍ വച്ചു. പൊന്‍ രാധാകൃഷ്ണനാണ് റിപ്പോര്‍ട്ട് സഭയില്‍ വച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ലോക്സഭയിലും വയ്ക്കും. പാര്‍ലമെന്റിന് പുറത്ത് പ്രതിപക്ഷം വലിയ പ്രതിഷേധം നടത്തുകയാണ്. പ്രതിഷേധത്തില്‍ രാഹുല്‍ഗാന്ധിയും പങ്കെടുക്കുന്നുണ്ട്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ലോക്സഭയിലും ഈ റിപ്പോര്‍ട്ട് വയ്ക്കും വയ്ക്കും. റിപ്പോര്‍ട്ട് മോദിയ്ക്കായി തട്ടിക്കൂട്ടിയതാണെന്ന് വിമര്‍ശിച്ച രാഹുല്‍ഗാന്ധി അതിനാല്‍ തന്നെ റിപ്പോര്‍ട്ടിനെ ‘ചൗകിദാര്‍’ റിപ്പോര്‍ട്ട് എന്നാണ് വിശേഷിപ്പിച്ചത്.
പാര്‍ലമെന്‍റിന്‍റെ അന്വേഷണ സമിതി ഈ റിപ്പോര്‍ട്ട് പരിശോധിക്കില്ലെന്നാണ് സൂചന. വിമാനങ്ങളുടെ വിലയെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ല. രാജ്യസുരക്ഷ മുൻനിർത്തി വിലവിവരങ്ങൾ പരസ്യപ്പെടുത്തരുതെന്ന കേന്ദ്ര സർക്കാരിന്‍റെ കർശന നിർദേശത്തെ തുടര്‍ന്നാണ് വിലവിവരം റിപ്പോര്‍ട്ടില്‍ ചേര്‍ക്കാത്തതെന്നാണ് സൂചന.
രണ്ട് വോള്യങ്ങളിലായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് മുൻ കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ‌് മെഹ‌്റിഷിയാണ്. ഇന്നലെ റിപ്പോർട്ടിന് രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു.