പ്രളയദുരന്തം വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് കേരളത്തിൽ

Jaihind News Bureau
Wednesday, August 29, 2018

കേരളത്തിന്‍റെ പ്രളയദുരന്തം വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് കേരളത്തിൽ എത്തും. കേന്ദ്ര ധനകാര്യസഹമന്ത്രി പൊൻ രാധാകൃഷ്ണനാണ് സംഘത്തെ നയിക്കുന്നത്. കേന്ദ്ര സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരെ കൂടാതെ പൊതുമേഖലാ ബാങ്കുകളുടെയും ഇൻഷ്വറൻസ് കമ്പനികളുടെയും പ്രതിനിധികളും സംഘത്തിൽ ഉണ്ട്. പ്രളയത്തിൽ മുങ്ങിപ്പോയ ബാങ്കുകളും എ.ടി.എമ്മുകളും ഇൻഷ്വറൻസ് കമ്പനി ഓഫീസുകളും വീണ്ടും തുറക്കുന്ന കാര്യവും ഇവർ വിലയിരുത്തും. ലോകബാങ്ക് പ്രതിനിധി സംഘവും ഇന്ന് സർക്കാരുമായി ചർച്ച നടത്തും.