പൊലീസിനെതിരായ സിഎജി റിപ്പോർട്ട് : സഭയില്‍ പ്രതിപക്ഷ പ്രതിഷേധം | Watch Live

തിരുവനന്തപുരം : പൊലീസിനെതിരായ സിഎജി റിപ്പോർട്ടില്‍ നിയമസഭ പ്രക്ഷുബ്ധം. വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി. സംസ്ഥാന പൊലീസിനെതിരായ സി.എ.ജി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിഷേധം. ബാനറുകളും പ്ലക്കാർഡുകളുമേന്തിയാണ് പ്രതിഷേധം.

അതേസമയം റൈഫിളുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. അറസ്റ്റിലായ ഉദ്യോഗസ്ഥനടക്കം 11 പേർക്കെതിരെ വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ട്. സി.എ.ജി റിപ്പോർട്ടിൽ സഭ പരിശോധന നടത്തുമെന്നും പി.എ.സി റിപ്പോർട്ട് വരെ കാത്തിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെടിയുണ്ടകള്‍ കാണാതായത് എല്‍.ഡി.എഫ് സർക്കാരിന്‍റെ കാലത്താണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ പറഞ്ഞു. മുഖ്യമന്ത്രി ഗുരുതര വിഷയങ്ങളെ നിസാരവല്‍ക്കരിക്കുകയാണെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ആഭ്യന്തര സെക്രട്ടറിയെ കൊണ്ട് അന്വേഷിപ്പിച്ച് വിഷയത്തെ ലഘൂകരിക്കാൻ ശ്രമിച്ചെന്ന് തുടർന്ന് സംസാരിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇത് സി.എ.ജിയെ അവഹേളിക്കാനാണെന്നും തിരുവഞ്ചൂർ സഭയില്‍ പറഞ്ഞു.

https://www.facebook.com/JaihindNewsChannel/videos/2679838998913731/

Comments (0)
Add Comment