മൂന്നാറില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

Jaihind Webdesk
Tuesday, December 4, 2018

Bus-Accident-Munnar

മൂന്നാർ കല്ലാർകമ്പി ലൈനിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ്  അധ്യാപിക ഉള്‍പ്പെടെ 10 പേർക്ക് പരിക്ക്.

തൃശൂർ പഴയന്നൂർ ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. 42 വിദ്യാര്‍ഥിനികളാണ് ബസിലുണ്ടായിരുന്നത്.

പരിക്കേറ്റ വിദ്യാര്‍ഥിനികളെയും അധ്യാപികയെയും അടിമാലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

Munnar Bus Accident