സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കും

Jaihind Webdesk
Friday, June 4, 2021


തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്‍റെയും മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെയും ആദ്യ ബജറ്റ് ഇന്നു രാവിലെ 9ന് നിയമസഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ ജനുവരി 15ന് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്‍റെ തുടർച്ചയായിരിക്കും പുതുക്കിയ ബജറ്റ്.

ഇരു ബജറ്റുകൾക്കും ഇടയിലുണ്ടായ കൊവിഡിന്‍റെ രണ്ടാം തരംഗവും ഇനി മുന്നിൽക്കാണുന്ന മൂന്നാം തരംഗവും നേരിടാനുളള പദ്ധതികൾ ആരോഗ്യ മേഖലയിൽ പ്രഖ്യാപിച്ചേക്കും. എല്ലാവർക്കും വാക്സീൻ ലഭ്യമാക്കുകയെന്ന വലിയ വെല്ലുവിളി ഏറ്റെടുക്കാൻ ഫണ്ട് വകയിരുത്തും