‘സജി ചെറിയാനെ തിരിച്ചുകൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ല, എതിർക്കും’; വി.ഡി സതീശന്‍

Jaihind Webdesk
Tuesday, January 3, 2023

 

കൊച്ചി: സജി ചെറിയാന്‍റെ മന്ത്രിസഭാ പുനഃപ്രവേശം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിപക്ഷം ഇതിനെ ശക്തമായി എതിർക്കും. ഭരണഘടനയെ അവഹേളിച്ച വ്യക്തിയെ വീണ്ടും മന്ത്രിയാക്കരുത്. കോടതിയിൽ ഇതുസംബന്ധിച്ച് കേസ് നിലവിലുണ്ട്. ഈ സാഹചര്യത്തിൽ എന്തിനാണ് തിടുക്കമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.