വൃന്ദാ കാരാട്ട് സമരം ചെയ്യേണ്ടത് എ കെ.ജി സെന്‍ററിന് മുന്നിലാണെന്ന് എം.എം ഹസൻ

Jaihind Webdesk
Thursday, September 6, 2018

സ്ത്രീ സംരക്ഷണത്തിനായി സി.പി.എം പി.ബി. അംഗം വൃന്ദാ കാരാട്ട് സമരം ചെയ്യേണ്ടത് എ കെ.ജി സെന്‍ററിന് മുന്നിലാണെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് എം.എം ഹസൻ. പി.കെ.ശശി എം.എൽ എ യെ സംരക്ഷിക്കാനാണ് സി.പി.എമ്മും സർക്കാരും ശ്രമിക്കുന്നത്. പാർട്ടിക്കാർ ചെയ്യുന്ന കുറ്റം പാർട്ടി തന്നെ അന്വേഷിക്കുന്നത് എന്ത് നീതിയാണെന്നും എം.എം.ഹസൻ ചോദിച്ചു. തിരുവനന്തപുരം ഡി.സി.സി സംഘടിപ്പിച്ച ജില്ലാ നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം.