തൃശൂരിൽ വീട്ടിനുള്ളിലെ പൊട്ടിത്തെറി; 2 കുട്ടികൾ മരിച്ചു; 3 പേർക്ക് പരിക്ക്

Jaihind Webdesk
Friday, December 7, 2018

തൃശൂരിൽ വീട്ടിനുള്ളിലെ പൊട്ടിത്തെറിയിൽ 2 കുട്ടികൾ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്. രാത്രി പത്തരയോടെയായിരുന്നു പൊട്ടിത്തെറി ഉണ്ടായത്. കുട്ടികൾ ഉറങ്ങിക്കിടന്ന മുറിക്കുള്ളിൽ നിന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് കരുതുന്നു.

തെക്കുംകര പഞ്ചായത്തിലെ മലാക്കയിൽ ആച്ചക്കോട്ടിൽ ഡാന്‍റേഴ്സിന്‍റെ വീട്ടിലെ കിടപ്പുമുറിയിലുണ്ടായ സ്ഫോടനത്തില്‍ അദ്ദേഹത്തിന്‍റെ മക്കളായ ഡാൻഫലീസ് (10), സെലസ്മിയ (2) എന്നിവരാണ് മരിച്ചത്. ഡാന്റേഴ്സനെയും ഭാര്യ ബിന്ദുവിനെയും മൂത്ത മകൾ സെലസ് നിയയെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിന്ദുവിന് സാരമായ പൊള്ളലേറ്റിട്ടുണ്ട്. ഉറങ്ങിക്കിടന്നിരുന്ന കുട്ടികളെ പുറത്തേക്കെടുക്കാൻ കഴിയുന്നതിന് മുമ്പ് വീടിനുള്ളിൽ തീ ആളിപ്പടരുകയായിരുന്നു. രണ്ടു കുട്ടികളും കട്ടിലിൽ വെന്തു മരിച്ച നിലയിലായിരുന്നു.

പൊട്ടിത്തെറിയുടെ കാരണം ഇനിയും വ്യക്തമായിട്ടില്ലെങ്കിലും ഇന്‍വെര്‍ട്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണം എന്നാണ് ആദ്യനിഗമനം.