കൊവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് ; കേരളത്തിലും ഏഴു പേര്‍ക്ക് സ്ഥിരീകരിച്ചു ; മാരകമല്ലെന്ന് വിദഗ്ധര്‍

Jaihind Webdesk
Sunday, May 16, 2021

തിരുവനന്തപുരം : കേരളത്തില്‍ ഏഴ് പേര്‍ക്ക് ബ്ലാക്ക് ഫംഗസ് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവരിലാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. മൂന്ന് തമിഴ്‌നാട് സ്വദേശികളടക്കം ഏഴ് പേരിലാണ് ഫംഗസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. അതേസമയം ഫംഗസ് ബാധയ്ക്ക് ചികിത്സയുണ്ടെന്നും മാരകമാവില്ലെന്നും വിദഗ്ധര്‍ പറയുന്നു.

വായുവിലുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസ് ആണ് രോഗബാധയുണ്ടാക്കുന്നത്. വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് ഉണ്ടാകാം. എന്നാല്‍ പൊതുവേ ഇത് മാരകമായ ഒന്നല്ല. കൊവിഡ് ബാധിതര്‍, പ്രമേഹ രോഗികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവരില്‍ ഫംഗസ് ബാധയ്ക്ക് സാധ്യത കൂടുതലുണ്ട്.

നിലവില്‍ കേരളത്തില്‍ ‘മ്യൂക്കോമൈകോസിസ്’ അഥവാ ബ്ലാക്ക് ഫംഗസ് ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആന്‍റി ഫംഗല്‍ മരുന്നുകള്‍ ഉപയോഗിച്ച് ബ്ലാക്ക് ഫംഗസ് ബാധ ചികിത്സിച്ച് ഭേദപ്പെടുത്താന്‍ സാധിക്കും.

കൊവിഡ് ബാധിതരില്‍ ബ്ലാക്ക് ഫംഗസ് വലിയതോതില്‍ കാണപ്പെടുന്നതായി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡ​ല്‍ഹി എ​യിം​സി​ല്‍ മാ​ത്രം 23 പേ​ര്‍ക്ക് ഈ ​ഫം​ഗ​സ് ബാ​ധ റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​തി​ല്‍ 20 പേ​രും കൊ​വി​ഡ് ബാ​ധി​ത​രാ​ണെ​ന്നും എ​യിം​സ് മേ​ധാ​വി ഡോ. ​ര​ണ്‍ദീ​പ് ഗു​ലേ​റി​യ പ​റ​ഞ്ഞു. ചില സംസ്ഥാനങ്ങളില്‍ ബ്ലാക് ഫംഗസ് ബാധിച്ച 400-500 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഗുലേറിയ വ്യക്തമാക്കി.

കൊ​വി​ഡ് രോ​ഗി​ക​ളി​ലും അ​സു​ഖം ഭേ​ദ​മാ​യ​വ​രി​ലും കാ​ണു​ന്ന ‘മ്യൂ​ക്കോ​മൈ​കോ​സി​സ്’ (ബ്ലാ​ക്ക് ഫം​ഗ​സ്) ഫം​ഗ​സ്​​ ബാ​ധ​ക്കെ​തി​രെ വിവിധ സംസ്ഥാനങ്ങൾ ജാ​ഗ്ര​താ നി​ർ​ദേശം നൽകിയിട്ടുണ്ട്. ബ്ലാ​ക്ക്​ ഫം​ഗ​സി​നെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ ഹ​രി​യാ​ന ഡോ​ക്​​ട​ർ​മാ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. മ​ഹാ​രാ​ഷ്​​ട്ര, ഡ​ൽ​ഹി, ഗു​ജ​റാ​ത്ത്​, ഒ​ഡീഷ, ക​ർ​ണാ​ട​ക തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​സു​ഖം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടു​ണ്ട്.

ബ്ലാ​ക്ക്​ ഫം​ഗ​സ് പു​തി​യ രോ​ഗ​ബാ​ധ​യ​ല്ല. വാ​യു​വി​ലു​ള്ള മ്യൂ​ക്കോ​മൈ​സെ​റ്റി​സ് എ​ന്ന ഫം​ഗ​സാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​ക്കു​ന്ന​ത്. വാ​യു, മ​ണ്ണ്, ഭ​ക്ഷ​ണം എ​ന്നി​വ​യി​ലൊ​ക്കെ ഈ ​ഫം​ഗ​സ് ഉ​ണ്ടാ​കാം. മാ​സ്‌​ക് ധ​രി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ബ്ലാക്ക് ഫം​ഗ​സ് ബാ​ധി​ച്ച കൂ​ടു​ത​ൽ കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ടുന്നുണ്ട്. ര​ണ്ടാം​ഘ​ട്ട ഫം​ഗ​സ് ബാ​ധ ചി​ല​പ്പോ​ള്‍ തീ​വ്ര​ത​യു​ള്ള​തും മാ​ര​ക​വു​മാ​യി മാ​റി​യേ​ക്കാം. അ​നി​യ​ന്ത്രി​ത ര​ക്ത​സ​മ്മ​ര്‍ദ​ത്തോ​ടൊ​പ്പം പ്ര​മേ​ഹം ഉ​ള്ള​വ​രി​ലും കീ​മോ​തെ​റ​പ്പി​ക്ക് വി​ധേ​യ​രാ​യ​വ​രി​ലു​മാ​യി​രു​ന്നു കൊ​വി​ഡി​ന് മു​മ്പ്​ ബ്ലാ​ക്ക് ഫം​ഗ​സ് റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍ കോൊവി​ഡ് വ്യാ​പ​ന​ത്തോ​ടെ ഈ ​ഫം​ഗ​സ് ബാ​ധ സാ​ധാ​ര​ണ​മാ​യി​ത്തീ​ര്‍ന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

ബ്ലാ​ക്ക്​ ഫം​ഗ​സി​നെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​വും ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർച്ച്​​ (ഐ​സി​എം​ആ​ർ) ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക​ണ്ണി​നും മൂ​ക്കി​നും ചു​റ്റും വേ​ദ​ന​യും ചു​വ​പ്പും, പ​നി, ത​ല​വേ​ദ​ന, ചു​മ, ശ്വാ​സം​മു​ട്ട​ൽ, ര​ക്തം ഛർ​ദി​ക്ക​ൽ, മാ​ന​സി​കാ​വ​സ്ഥ​യി​ൽ വ്യ​തി​യാ​നം തു​ട​ങ്ങി​യ​വ​യെ​ല്ലാം ബ്ലാ​ക്ക് ഫം​ഗ​സി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്.

അ​നി​യ​ന്ത്രി​ത പ്ര​മേ​ഹ​വും, കോ​വി​ഡ് ചി​കി​ത്സ​ക്കാ​യി ക​ഴി​ക്കു​ന്ന സ്റ്റി​റോ​യ്ഡു​ക​ൾ പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തെ അ​മ​ർ​ച്ച ചെ​യ്യു​ന്ന​തും, ദീ​ർ​ഘ​കാ​ല ഐസി​യു വാ​സ​വു​മെ​ല്ലാം ഇ​തി​ലേ​ക്ക് ന​യി​ക്കു​ന്ന​താ​യി ഐ​സി​എം​ആ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ബ്ലാ​ക്ക്​ ഫം​ഗ​സ് ഇ​തു​വ​രെ വ​ലി​യ രോ​ഗ​വ്യാ​പ​ന​മാ​യി മാ​റി​യി​ട്ടി​ല്ലെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ കേ​ന്ദ്രം നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും നീ​തി ആ​യോ​ഗ് അം​ഗം ഡോ. ​വി.​കെ പോ​ൾ പ​റ​ഞ്ഞു. സ്വ​യം ചി​കി​ത്സ​യും സ്റ്റി​റോ​യ്​​ഡിന്‍റെ അ​മി​ത ഉ​പ​യോ​ഗ​വും നി​യ​ന്ത്രി​ക്ക​ണം. പ്ര​മേ​ഹം നി​യ​ന്ത്രി​ക്കു​ക എ​ന്ന​താ​ണ് സു​പ്ര​ധാ​ന​മെ​ന്നും അ​ദ്ദേ​ഹം വ്യക്തമാ​ക്കി.​ ബ്ലാ​ക്ക് ഫം​ഗ​സ്​ സം​സ്ഥാ​ന​ത്ത്​ 2000 പേ​ർ​ക്ക്​ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തി​ൽ 52 പേ​ർ മ​രി​ച്ച​താ​യും വെ​ള്ളി​യാ​ഴ്​​ച മ​ഹാ​രാ​ഷ്​​ട്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നു.