മോദി സര്‍ക്കാരിന് കീഴില്‍ യുവാക്കള്‍ക്ക് തൊഴിലില്ല; വിമര്‍ശിച്ച മുസ്ലിം യുവാവിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു (വീഡിയോ)

Thursday, March 7, 2019

മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം കുറഞ്ഞുവരുന്ന തൊഴിലവസരങ്ങളെക്കുറിച്ച് പറഞ്ഞ യുവാവിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടമായി മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശ് മുസാഫര്‍ നഗറിലെ ജനസാറ്റ മേഖലയിലാണ് യുവാവിന് ക്രൂരമര്‍ദ്ദനമേറ്റത്. ഒരു ചാനല്‍ സംഘം യുവാക്കളോട് തൊഴിലില്ലായ്മയെക്കുറിച്ച് ചോദിച്ചറിയുകയായിരുന്നു. ഇതില്‍ മോദിസര്‍ക്കാര്‍ യുവാക്കള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലായെന്നും തൊഴിലില്ലായ്മ വര്‍ദ്ധിച്ചുവെന്നും പറഞ്ഞതിനാണ് അദ്‌നാന്‍ എന്ന യുവാവിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.

വിമര്‍ശനം കേട്ട ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടംകൂടുകയും ഭാരത് മാതാ കി ജയ് വിളിച്ച് അദ്‌നാനെ മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു. തീവ്രവാദിയെന്ന് വിളിച്ച് ആക്ഷേപിച്ചതായും അദ്‌നാന്‍ മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു. വീഡിയോ കാണാം…