ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടന്ന ദിവസം ബി.ജെ.പിയുടെ ഐ.ടി വിഭാഗം അത്ര സന്തോഷത്തിലല്ല. കാരണം മറ്റൊന്നുമല്ല. ഭരണപാര്‍ട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ബീഫ് ഫ്രൈയും ബീഫിറച്ചിയുമായി വിപുലമായ ബീഫ് വില്‍പ്പന സൈറ്റാക്കിയാണ് ബി.ജെ.പിയുടെ ഔദ്യോഗിക വെബ്സൈറ്റ് മാറിയത്. സൈറ്റിലെ വിഭാഗങ്ങളില്‍ ബീഫ് റെസിപ്പി, ബീഫ് ഐറ്റംസ്, ബീഫ് ഹിസ്റ്ററി, ബീഫ് ലീഡര്‍ഷിപ്പ് എന്നിങ്ങനെ തിരുത്തിയിരിക്കുകയാണ് ഹാക്കര്‍മാര്‍.
സൈറ്റില്‍ ഹാക്കര്‍മാര്‍ നല്കിയ സന്ദേശത്തില്‍ ഹാക്ക് ചെയ്തത് ‘Shadow_V1P3R എന്നാണുള്ളത്. ബി.ജെ.പി എന്നുള്ളിടത്തെല്ലാം ബീഫ് എന്ന് എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുകയാണ്. സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ച് ഏഴ് മണിക്ക് തന്നെയാണ് സൈറ്റും ഹാക്ക് ചെയ്തത്. പിന്നീട് ബി.ജെ.പി സൈറ്റ് തിരികെ പിടിച്ചെങ്കിലും ഹാക്ക് ചെയ്ത സ്ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുകയാണ്.