ശബരിമല സമരം : ബിജെപി നിലപാടുകളില്‍ ആർഎസ്എസിന് അതൃപ്തി

Friday, November 30, 2018

PS-Sreedharan-Pillai-V-Muraleedharan

ശബരിമല സമരത്തെച്ചൊല്ലി ബിജെപിയിൽ തർക്കം മുറുകുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള സ്വന്തം കാര്യം മാത്രം നോക്കുന്നു എന്ന വിമർശനമാണ് പാർട്ടിയിൽ നിന്നും ഉയരുന്നത്. ശബരിമല സമരത്തിൽ സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച് വി.മുരളീധരൻ രംഗതെത്തി. ശബരിമല സമരം ഒത്തുതീർപാക്കാൻ ആത്മാഭിമാനുള്ള ഒരു ബിജെപി പ്രവർത്തകനും അനുവദിക്കില്ലെന്ന് വി.മുരളീധരൻ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ ഒത്തുതീർപ്പിന് തയ്യാറാകില്ലെന്നാണ് തോന്നുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതൃപ്തി കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നാണ് ആർഎസ്എസ് ഘടകത്തിന്‍റെ നിലപാട്. അതേസമയം, ശബരിമലയിൽ ബിജെപിയും പിണറായി സർക്കാരും തമ്മിൽ സമവായം ഉണ്ടാക്കിയെന്ന പ്രചരണവും ബിജെപിയെ ഉലയ്ക്കുന്നുണ്ട്.