ബി.ജെ.പി വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോകള്‍ ഷെയര്‍ ചെയ്ത് നേതാവ് ; ഗ്രൂപ്പ് വിട്ട് വനിതാ നേതാക്കള്‍

Jaihind Webdesk
Wednesday, October 16, 2019

അഹമ്മദാബാദ്: പാര്‍ട്ടിയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോകള്‍ പങ്കുവെച്ച് ബി.ജെ.പി പ്രാദേശിക നേതാവ്. അഹമ്മദാബാദിലെ നരോദ യൂണിറ്റ് സെക്രട്ടറി ഗൌതം പട്ടേലാണ് ബി.ജെ.പിയുടെ ഔദ്യോഗിക വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ 70 ലധികം അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്തത്. വനിതാ നേതാക്കള്‍ ഉള്‍പ്പെടെയുള്ള വാട്ട്സ് ആപ്പ് കൂട്ടായ്മയാണിത്. പാര്‍ട്ടിയെ നാണംകെടുത്തിയ സംഭവത്തിന് പിന്നാലെ ഗ്രൂപ്പില്‍ നിന്ന് പാർട്ടിയിലെ നിരവധി വനിതാ പ്രവർത്തകർ ഗ്രൂപ്പില്‍ നിന്ന് പുറത്തുപോയതായതായാണ് റിപ്പോർട്ടുകൾ.

സംഭവം നേതൃത്വത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയെന്നും ഉടൻ തന്നെ ഉചിതമായ നടപടിയെടുക്കുമെന്നും പാർട്ടി പ്രവർത്തകർ പറഞ്ഞു. ഗ്രൂപ്പില്‍ നിന്ന് പുറത്തുപോയ സ്ത്രീകളിൽ ബി.ജെ.പിയുടെ 20 ഓളം കൗൺസിലർമാരും ഉൾപ്പെടുന്നു. സംഭവം പുറത്തറിഞ്ഞത് ബി.ജെ.പിക്ക് നാണക്കേടുണ്ടാക്കി.

അതേസമയം തന്‍റെ ഫോണ്‍ മറ്റാരോ ദുരുപയോഗം ചെയ്തതതാണെന്ന വിശദീകരണവുമായിപട്ടേല്‍ രംഗത്തെത്തി. ഫോൺ കളഞ്ഞുപോയിരുന്നെന്നും താനല്ല, മറ്റാരോ ആണ് വിഡിയോകൾ പോസ്റ്റ് ചെയ്തതെന്നുമാണ് പട്ടേലിന്‍റെ വിശദീകരണം. സ്ഥിരമായി ഉപയോഗിക്കുന്ന നമ്പറിൽ നിന്നല്ല വീഡിയോകൾഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും പട്ടേല്‍ അവകാശപ്പെട്ടു.