ഐക്യദീപം : ആകാശത്തേയ്ക്ക് വെടിയുതിർത്ത് മഹിളാമോർച്ച നേതാവ്; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി; സംഭവം വിവാദമായതോടെ നേതാവിനെ സസ്‌പെൻഡ് ചെയ്ത് മുഖംരക്ഷിക്കാനൊരുങ്ങി നേതൃത്വം

Jaihind News Bureau
Tuesday, April 7, 2020

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഐക്യദീപത്തിന് പിന്തുണയേകി ആകാശത്തേയ്ക്ക് വെടിയുതിർത്ത് മഹിളാമോർച്ച നേതാവ്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. ഉത്തർപ്രദേശിലെ ബൽറാംപൂർ യൂണിറ്റ് പ്രസിഡന്‍റ് മഞ്ജു തിവാരി വിവാദ നായിക. സംഭവത്തിൽ ബൽറാംപൂർ പൊലീസ് മഞ്ജുവിനെതിരെ കേസെടുത്തു.

ഏതായാലും സംഭവം വിവാദമായതോടെ നേതാവിനെ സസ്‌പെൻഡ് ചെയ്ത് മുഖംരക്ഷിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. പാർട്ടി അച്ചടക്കം ലംഘിച്ചതിന്‍റെ പേരിലാണ് നടപടിയെന്നാണ് വിശദീകരണം.