എക്‌സിറ്റ് പോളുകളില്‍ പതറി ബി.ജെ.പി; കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ആഹ്ലാദം

Jaihind Webdesk
Saturday, December 8, 2018

രാജസ്ഥാനില്‍ കോണ്‍ഗ്രസ് തരംഗമാകുമെന്നും, മധ്യപ്രദേശിലും ചത്തീസ്ഗഡിലും ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും പ്രവചിച്ച് എക്‌സിറ്റ് പോള്‍. ലോക്‌സഭാ തെരഞ്ഞടുപ്പിലേക്കുള്ള സെമിഫൈനല്‍ എന്നാണ് ഈ അഞ്ച് സംസ്ഥാനങ്ങളിലും നടന്ന തെരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നത്. വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് എക്‌സിറ്റ്‌പോളുകളുടെ വരവ്. എ.ബി.പി, ഇന്ത്യാ ടുഡേ, ടൈംസ് നൗ, ഇന്ത്യാ ടിവി തുടങ്ങിയവയാണ് എക്‌സിറ്റ്‌പോളുകള്‍ പുറത്തുവിട്ടത്. രാജസ്ഥാന്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നിലാണെന്നാണ് ഭൂരിപക്ഷം സര്‍വ്വേകളുടെയും പ്രവചനം. ഇന്ത്യൂ ടുഡേ സര്‍വേ കോണ്‍ഗ്രസിന് 141 സീറ്റ് വരെ പ്രവചിക്കുന്നുണ്ട്.

ചത്തീസ്ഗഡില്‍ ശക്തമായ തിക്രോണ മത്സരത്തില്‍ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.  എന്നാല്‍ ഈ എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതോടെ ബി.ജെ.പി ക്യാമ്പുകളില്‍ മൗനംപടര്‍ന്നിരിക്കുകയാണ്. മോദിയുടെ പി.ആര്‍ വര്‍ക്കുകളിലെ പൊള്ളത്തരങ്ങള്‍ ജനങ്ങള്‍ കൈയൊഴിഞ്ഞുതുടങ്ങിയെന്നതാണ് ഇപ്പോള്‍ രാജ്യത്തെ സ്ഥിതി. ഇതിനോടകം വന്ന 10 സര്‍വ്വേ ഫലങ്ങളില്‍ കൂടുതലും ബി.ജെ.പിക്ക് പ്രതികൂല കാലാവസ്ഥയെന്ന് വിലയിരുത്തുന്നു.

ഛത്തീസ്ഡില്‍ നിന്നുള്ള എക്സിറ്റ് പോള്‍ പ്രവചനങ്ങളും ബിജെപിക്ക് ആശ്വാസം നല്‍കുന്നത് അല്ല. 90 അംഗ നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിഎസ്പി അജിത് ജോഗി സഖ്യം നിര്‍ണായക പങ്ക് വഹിക്കും എന്നാണ് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്.