ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലിൽ; ബിനാമി ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം വിപുലീകരിച്ച് ഇഡി

Jaihind News Bureau
Friday, November 13, 2020

ബംഗ്‌ളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് റിമാൻഡിലായ ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലിൽ. കൊവിഡ് പരിശോധനയ്ക്ക് ശേഷം ഇന്നലെ രാത്രിയാണ് ബിനീഷിനെ ജയിൽ ആശുപത്രിയിൽ നിന്നും സെല്ലിലേക്ക് മാറ്റിയത്. കേസിൽ നേരത്തെ അറസ്റ്റിലായ മുഹമ്മദ് അനൂപ് അടക്കമുള്ളവരെയും ഇതേ ജയിലിൽ തന്നെയാണുള്ളത്. അതേസമയം ബിനീഷിന്‍റെ ബിനാമി ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം വിപുലീകരിച്ചിരിക്കുകയാണ് ഇഡി.