‘സത്യം പറഞ്ഞാ വിശ്വസിക്കുവോ? ബിജുമേനോന് സംവൃത നായിക

Thursday, December 6, 2018

ഒരിടവേളയ്ക്ക് ശേഷം നടി സംവൃതസുനില്‍ തിരികെയെത്തുന്നു. ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ. ബിജുമേനോനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ബിജുമേനോന്റെ ഭാര്യയുടെ റോളാണ് സംവൃതയ്ക്ക്. അലന്‍സിയര്‍, സൈജുകുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുകിളി പ്രകാശ്, വിജയകുമാര്‍, ദിനേശ് പ്രഭാകര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രത്തിന്റെ തിരക്കഥ രചിച്ച സജീവ് പാഴൂരാണ് ഈ ചിത്രത്തിനും തിരക്കഥ.