ബി.ജെ.പിക്ക് വോട്ട് ചെയ്തില്ല; ദളിതരെയും യാദവരെയും തല്ലിച്ചതച്ച് ബീഹാര്‍ പോലീസ് (വീഡിയോ)

Jaihind Webdesk
Friday, May 24, 2019

ബി.ജെ.പിക്ക് വോട്ട് ചെയ്തില്ല എന്നാരോപിച്ച് ബീഹാര്‍ പോലീസിന്റെ നേതൃത്വത്തില്‍ ദളിതര്‍ക്കും യാദവര്‍ക്കും നേരെ കടുത്ത ആക്രമണം. കഴിഞ്ഞദിവസമാണ് ബുക്‌സര്‍ ജില്ലയിലെ ഖുര്‍ദ് ഗ്രാമത്തിലെ വീടുകളില്‍ പോലീസ് അതിക്രമിച്ച് കയറുകയും ആളുകളെ തല്ലിച്ചതക്കുകയും ചെയ്തതെന്ന് നവജീവന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീകളും കുട്ടികളും വികലാംഗരും ഉള്‍പ്പെടെയുള്ള നിരവധിപേര്‍ക്കുനേരെയാണ് പോലീസ് അതിക്രമം നടത്തിയത്. അക്രമത്തില്‍ പരിക്കേറ്റവരുടെ വീഡിയോ ദൃശ്യങ്ങള്‍ ആര്‍.ജെ.ഡി പുറത്തുവിട്ടു.

ബി.ജെ.പിയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥി അശ്വിനി ുമാര്‍ ചൗബേയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് വീടുകയറി ആക്രമണം നടത്തിയതെന്ന് ആര്‍.ജെ.ഡി ആരോപിക്കുന്നു. ബി.ജെ.പിക്ക് വോട്ട് ചെയ്യാതെ ആര്‍.ജെ.ഡിക്ക് വോട്ട് ചെയ്തതാണ് ആക്രമിക്കപ്പെട്ടതെന്ന് ഇരകള്‍ ആരോപിച്ചു.

വീഡിയോ കാണാം..