ബിഹാർ: ആദ്യ ഫലസൂചനകളില്‍ മഹാസഖ്യം കുതിക്കുന്നു

Jaihind News Bureau
Tuesday, November 10, 2020

 

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മഹാസഖ്യം കുതിക്കുന്നു. ആദ്യ ഫസൂചന ഇങ്ങനെ: ലീഡ്: ആര്‍ജെഡി – 44, കോണ്‍ഗ്രസ് – 14, ഇടത് – 8.  ബിജെപി – 20, ജെഡിയു – 18. ജെഡിയു – ആര്‍ജെഡി പോരാട്ടം നടന്ന മണ്ഡലങ്ങളില്‍ ജെഡിയുവിന് കനത്ത തകർച്ചയാണ് നേരിട്ടത്.

അതേസമയം  38 ജില്ലകളിലെ 55 കേന്ദ്രങ്ങളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് രാവിലെ 8നാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. 19 കമ്പനി കേന്ദ്ര സേനയെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും 59 കമ്പനി കേന്ദ്ര സേനയെ ക്രമസമാധാന പാലനത്തിനും നിയോഗിച്ചിട്ടുണ്ട്.

243 അംഗ സഭയിൽ കേവലഭൂരിപക്ഷത്തിന് 122 സീറ്റുകൾ ജയിക്കണം. ആർജെഡി–കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം ഭരണം പിടിക്കുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ്പോൾ ഫലങ്ങളും പ്രവചിക്കുന്നത്.