കൊല്ലത്ത് സിപിഎമ്മിന് വന്‍ തിരിച്ചടി; പാര്‍ട്ടിവിട്ട് നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ കോൺഗ്രസിലേയ്ക്ക് | Video

Monday, May 13, 2019

കൊല്ലത്ത് സിപിഎം വിട്ട് നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ കോൺഗ്രസിലേയ്ക്ക്. ഡിസിസി ഓഫീസിൽ നടന്ന ചടങ്ങിൽ നിരവധി പേരാണ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.

സിപിഎം മയ്യനാട് ലോക്കൽ കമ്മിറ്റി അംഗം ഷജാസ് ഷംസുദ്ദീൻ , ബ്രാഞ്ച് സെക്രട്ടറി ഷമീർ എന്നിവരുടെ നേതൃത്വത്തിൽ ആണ് നിരവധി പ്രവർത്തകർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്.

ഡിസിസി ഓഫീസിൽ നടന്ന ചടങ്ങിൽ ഡിസിസി പ്രസിഡന്‍റ് ബിന്ദുകൃഷ്ണ ഇവർക്ക് പാർട്ടി അംഗത്വം നൽകി. കോൺഗ്രസ് വക്താവ് രാജ്‌മോഹൻ ഉണ്ണിത്താൻ ഷോൾ അണിയിച്ച് ഇവരെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു.

സിപിഎമ്മിന്‍റെ ജനദ്രോഹ നിലപാടുകളിലും നേതാക്കളുടെ ഏകാധിപത്യ പ്രവണതകളിലും പ്രതിഷേധിച്ചാണ് ഇവർ പാർട്ടി വിട്ടത്. വരും ദിവസങ്ങളിൽ കൂടുതൽ പ്രവർത്തകർ സിപിഎം വിടുമെന്ന് ഇവർ പറഞ്ഞു.

https://www.youtube.com/watch?v=0sWmfI3sUFY&feature=youtu.be