കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രക്ഷോഭവുമായി കോണ്‍ഗ്രസ്

Jaihind Webdesk
Thursday, September 6, 2018

കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രക്ഷോഭവുമായി കോണ്‍ഗ്രസ്. കർഷകരുടേയും ആദിവാസികളുടേയും ജീവിതം ദുരിതത്തിലാണെന്നും പെട്രോൾ പാചക വാതക വില സാധാരണക്കാരന് താങ്ങാനാവുന്നില്ലെന്നും അശോക് ഗലോട്ട് കുറ്റപ്പെടുത്തി. നരേന്ദ്രമോദി വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും രാഹുലിന്‍റെ ചോദ്യങ്ങൾക്ക് മോദിക്ക് ഉത്തരമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന കോൺഗ്രസ് ജനറൽ സെക്രട്ടറിമാരും എഐസിസി സെക്രട്ടറിമാരും പിസിസി അധ്യക്ഷന്മാരും യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച ഭാരത് ബന്ദ് നടത്തും.