ബെന്നി ബെഹനാന്‍ UDF കണ്‍വീനര്‍

Jaihind Webdesk
Thursday, September 20, 2018

തിരുവനന്തപുരം: ബെന്നി ബെഹനാനെ യു.ഡി.എഫ് കണ്‍വീനറായി പ്രഖ്യാപിച്ചു. യു.ഡി.എഫ് ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചു.

ബെന്നി ബെഹനാന്‍റെ ദീര്‍ഘകാലത്തെ രാഷ്ട്രീയപരിചയം യു.ഡി.എഫിനെ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ശക്തമായി, ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.