എത്രയും പെട്ടെന്ന് താൻ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമാകുമെന്ന് ബെന്നി ബെഹനാൻ

Jaihind Webdesk
Saturday, April 6, 2019

എത്രയും പെട്ടെന്ന് താൻ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായി പങ്കെടുക്കുമെന്ന് ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാൻ. ഫേസ്ബുക്കിലൂടെയാണ് ബെന്നി ബെഹനാൻ ഇക്കാര്യം അറിയിച്ചത്. നെഞ്ചുവേദനയെ തുടർന്നു ബെന്നി ബെഹനാനെ വെള്ളിയാഴ്ച പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

കഴിഞ്ഞ ദിവസം പുലർച്ചയോടെയായിരുന്നു യുഡിഎഫ് കൺവീനർ ബെന്നിബെഹിനാനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇത് നേതാക്കൾക്കും പ്രവർത്തകർക്കും ആശങ്ക പടർത്താൻ ഇടയാക്കി. ഇതിനു പിന്നാലെയാണ് ബെന്നി ബെഹ്നാൻ തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലൂടെ പ്രവർത്തകർക്ക് ആവേശം പകരാനെത്തിയത്.

നിങ്ങളോടൊപ്പം ഇന്നും പ്രചാരണ പരിപാടികളിൽ മുന്നിട്ടിറങ്ങാൻ ആഗ്രഹമുണ്ട് എന്നാൽ തന്നെ ചികിത്സിക്കുന്ന ഡോക്ടർമാർ ഒന്നരയാഴ്ചയോളം വിശ്രമം നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തിലും, തുടർന്നും ആവേശോജ്വലമായ സ്വീകരണമാണ് ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ എല്ലാ ഇടങ്ങളിൽ നിന്നും ലഭിച്ചത്, അതിന് ഒരുപാട് നന്ദിയുണ്ടെന്നും ബെന്നി ബെഹനാൻ ഫേസ്ബുക്കിൽ കുറിച്ചു. നിരവധി നേതാക്കളും നൂറുകമക്കിന് പ്രവർകരുമാണ് ബെന്നിബെഹ്നാന്റെ സുഖവിവരം തേടി ആശുപത്രിയിൽ എത്തിയത്.[yop_poll id=2]