വയനാടിന്റെ ഭാഗമാകുന്നത് വലിയ അംഗീകാരം ; ഈ അവസരം എനിക്ക് കിട്ടിയ ആദരം,പ്രിയങ്ക ഗാന്ധി

Jaihind Webdesk
Wednesday, October 23, 2024


കല്‍പ്പറ്റ : തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിനായി എത്തിയ പ്രിയങ്ക ഗാന്ധിക്ക് വന്‍ സ്വീകരണം നല്‍കി യുഡിഎഫ് പ്രവര്‍ത്തകര്‍. റോഡ്ഷോയ്ക്ക് ശേഷം പ്രിയങ്കയുടെ പൊതുപരിപാടി ആരംഭിച്ചു. സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പടെയുളള പ്രമുഖര്‍ വേദിയിലുണ്ട്. വയനാടിനെ പ്രതിനിധീകരിക്കാന്‍ കഴിയുന്നത് ആദരമായി കണക്കാക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പതിനേഴാം വയസിലാണ് താന്‍ ആദ്യമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. വയനാടിന്റെ ഭാഗമാകുന്നത് വലിയ അംഗീകാരമാണെന്നും കല്‍പ്പറ്റയില്‍ നടന്ന പൊതുയോഗത്തില്‍ പ്രിയങ്ക ഗാന്ധി പറഞ്ഞു.

അതെസമയം വയനാട്ടില്‍ മത്സരിക്കാന്‍ അവസരം തന്ന പ്രസിഡന്റിന് നന്ദി പറയുന്നു.വയനാട്ടിലെ ജനകീയ വിഷയങ്ങളില്‍ ഇടപെടും. ഓരോ ആളുകളുടെയും വീട്ടിലെത്തി പ്രശ്നങ്ങള്‍ കേള്‍ക്കും. താന്‍ കാരണം ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.