കണ്ണൂരില്‍ ജയരാജ യുദ്ധം; അനധികൃത സ്വത്ത് സമ്പാദനത്തില്‍ ഇ.പി. ജയരാജനെതിരെ പരാതിയുമായി പി ജയരാജന്‍

തിരുവനന്തപരും: അനധികൃത സ്വത്ത് സമ്പാദനത്തില്‍ കണ്ണൂരില്‍ ജയരാജ പോര്.  എല്‍.ഡി.എഫ്. കണ്‍വീനര്‍  ഇ.പി. ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി സംസ്ഥാന സമിതി അംഗം പി. ജയരാജന്‍. സി.പി.എം സംസ്ഥാന കമ്മിറ്റിയിലാണ് പി. ജയരാജന്‍ അനധികൃത സ്വത്ത് സമ്പാദനത്തെപ്പറ്റി ആരോപണം ഉയർത്തിയത്. കണ്ണൂരിലെ ആയുർവേദ റിസോർട്ടിൻെറ പേരിലാണ് സാമ്പത്തിക ആരോപണം.  ഏറ്റവും ആധികാരികതയോടെയാണ്
ആക്ഷേപം ഉന്നയിക്കുന്നതെന്ന് പി.ജയരാജൻ പറഞ്ഞു.  ഇ.പി. ജയരാജനെതിരെ അന്വേഷണവും നടപടിയും വേണമെന്ന് പി. ജയരാജന്‍ ആരോപിച്ചു.

അനധികൃത സ്വത്ത് സമ്പാദിച്ച ഇ.പി. ജയരാജന്‍ കണ്ണൂരില്‍ വലിയ റിസോര്‍ട്ടും ആയൂര്‍വേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നായിരുന്നു ആരോപണം.   ഇ.പി.ജയരാജൻെറ ഭാര്യയും മകനും ഡയറക്ടർമാരായ കമ്പനിയാണ് റിസോർട്ടിൻെറ നടത്തിപ്പുകാർ. റിസോർട്ട് തുടങ്ങുന്ന സമയത്ത് പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോൾ ഡയറക്ടർ ബോർ‍ഡിൽ മാറ്റം വരുത്തിയെന്നും പി ജയരാജന്‍ ആരോപിച്ചു.

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടന്ന സംസ്ഥാന സമിതിയിലെ ചര്‍ച്ചയ്ക്കിടെയാണ് ഇ.പിക്കെതിരെ പി. ജയരാജന്‍ ഗുരുതര ആരോപണം ഉന്നയിച്ചത് ആരോപണം ഉയർന്ന സംസ്ഥാന കമ്മിറ്റിയിൽ ഇ.പി.പങ്കെടുത്തിരുന്നില്ല. അനധികൃതമായി 30 കോടിയോളം രൂപയുടെ സ്വത്ത് സമ്പാദിച്ചാണ് റിസോര്‍ട്ടും ആയൂര്‍വേദിക്ക് വില്ലേജും നിര്‍മ്മിച്ചത്. കണ്ണൂര്‍ ജില്ലയിലെ വെള്ളിക്കീലിലുള്ള സ്ഥാപനത്തെക്കുറിച്ച് നിരവധി സംശയങ്ങളുണ്ടെന്നും പി. ജയരാജന്‍ ആരോപിച്ചു. ആധികാരികമായും ഉത്തമബോധ്യത്തോടെയുമാണ് താന്‍ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും ജയരാജാന്‍ സംസ്ഥാന കമ്മിറ്റിയില്‍ ആവര്‍ത്തിച്ചു പറഞ്ഞു.

എന്നാല്‍  ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണം തളളാതെ എം.വി.ഗോവിന്ദൻ.  പരാതി രേഖാമൂലം കിട്ടിയാൽ
പരിശോധിക്കാമെന്നും സെക്രട്ടറി സംസ്ഥാന കമ്മിറ്റിയിൽ പറഞ്ഞു.

കണ്ണൂര്‍ ജില്ലയിലെ വെള്ളിക്കീലില്‍ കേരളാ ആയൂര്‍വേദിക്ക് ആന്‍ഡ് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ വൈദേകം എന്ന പേരില്‍ ആയൂര്‍വേദ റിസോര്‍ട്ട് നടത്തുന്നത്. ആയൂര്‍വേദ ഗ്രാമം എന്ന നിലയില്‍ വിഭാവനം ചെയ്ത സംരംഭമാണിത്. 30 കോടിയോളം രൂപ ചെലവഴിച്ച് കുന്നിന്റെ മുകളിലാണ് ആയൂര്‍വേദ റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനായി കുന്ന് ഇടിച്ചുനിരത്തിയതുമായി ബന്ധപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്തടക്കം നേരത്തെ രംഗത്തെത്തിയിരുന്നു.

 

https://www.facebook.com/152831428240941/posts/pfbid0bqnZpC4NzvBWEru6JG6uD7YYs6RwL7rTcKa5476huhCUxpxdqE2uBwCfNXcGQxp7l/?mibextid=Nif5oz

Comments (0)
Add Comment