ബാര്‍ക്കോഴ കേസില്‍ ബിജു രമേശിന് കുരുക്ക് ; പരാതിയില്‍ തുടർനടപടിയെടുക്കണമെന്ന് ഹൈക്കോടതി

Jaihind News Bureau
Monday, January 18, 2021

തിരുവനന്തപുരം  : ബാര്‍ക്കോഴ കേസില്‍ ബിജു രമേശിനെതിരായ പരാതിയില്‍ തുടര്‍നടപടിയെടുക്കാമെന്ന് ഹൈക്കോടതി. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വ്യാജ സിഡി ഹാജരാക്കിയതിന് കേസെടുക്കണമെന്നാണ് പരാതി. ഇത് പരിഗണിക്കാന്‍ കോടതി നേരത്തെ വിസമ്മതിച്ചിരുന്നു.