കരുവന്നൂർ ബാങ്ക് തട്ടിപ്പ് : 16 സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

Jaihind Webdesk
Wednesday, August 11, 2021

തൃശ്ശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പിലെ 14 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഉന്നതതല സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഓഡിറ്റ് ജനറല്‍ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. 2014 – 15 സാമ്പത്തിക വര്‍ഷത്തിലാണ് ബാങ്കില്‍ ആദ്യമായി ക്രമക്കേട് കണ്ടെത്തിയത്.

എന്നാല്‍ ഇതുതടയാന്‍ ഉദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.