ബാലന്‍ ആദ്യം പരാതി കൊടുക്കേണ്ടത് പിണറായിക്കെതിരെ ; വിരട്ടല്‍ വേണ്ടെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, April 7, 2021

ഹരിപ്പാട് : ശബരിമല പരാമർശത്തില്‍ മന്ത്രി എ.കെ ബാലന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യ സംവിധാനത്തിൽ ഓരോ വ്യക്തിക്കൾക്കും പ്രസ്ഥാനങ്ങൾക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എൻഎസ്എസിന്‍റെ നിലപാട് പറയാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. യു.ഡി.എഫിനെ പിന്തുണയ്ക്കുന്നവരെയെല്ലാം നേരിട്ടുകളയാമെന്ന ഭീഷണി വിലപ്പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലപാട് വ്യക്തമാക്കുമ്പോള്‍ ആക്ഷേപിക്കാനും ഭീഷണിപ്പെടുത്താനുമാണ് സിപിഎം ശ്രമിച്ചത്. ഇത് വിലപ്പോവില്ലെന്നും വിരട്ടലൊന്നും വേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പിണറായിയാണ് അയ്യപ്പനും ദേവഗണങ്ങളും പിന്തുണയ്ക്കുമെന്ന് പറഞ്ഞത്. അങ്ങനെയെങ്കില്‍ ബാലൻ ആദ്യം പരാതി കൊടുക്കേണ്ടത് പിണറായിക്കെതിരെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തലക്കെതിരെയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായർക്കെതിരെയും മന്ത്രി എ.കെ ബാലന്‍ പരാതി നല്‍കിയിരുന്നു.