നമ്മള്‍ ‘പുരോഗമിക്കുന്നില്ലെന്ന്’ ആര് പറഞ്ഞു ? സെഞ്ച്വറി ഉടന്‍ ; വിമർശനവുമായി ബാലചന്ദ്രമേനോന്‍

Jaihind News Bureau
Tuesday, February 2, 2021

 

തിരുവനന്തപുരം : രാജ്യത്ത് ഇന്ധനവില ദിനംപ്രതി വര്‍ധിക്കുന്നതിനിടെ വിമര്‍ശനവുമായി സംവിധായകന്‍ ബാലചന്ദ്രമേനോന്‍. 1963ലേയും 2021ലേയും ഇന്ധന ബില്ലുകള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” നമ്മള്‍ ‘പുരോഗമിക്കു’ന്നില്ലെന്ന് ആര് പറഞ്ഞു? സെഞ്ച്വറി ഉടന്‍ ” – ബാലചന്ദ്ര മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 1963ല്‍ ലിറ്ററിന് 72 പൈസയായിരുന്ന പെട്രോളിന് ഇപ്പോള്‍ 88 രൂപയിലേക്ക് എത്തി എന്നത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ബാലചന്ദ്ര മേനോന്‍റെ വിമര്‍ശനം. ഒരു ബജറ്റ് ദിനത്തില്‍ പ്രസക്തമായ കാര്യമായതിനാലാണ് ഇക്കാര്യം താന്‍ ഇവിടെ പറയുന്നതെന്നും അദ്ദേഹം കുറിച്ചു. അദ്ദേഹത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിപേരാണ് കമന്റ് ചെയ്തത്.