ശബരിമല വിധിക്ക് എതിരെ റിട്ട് ഹർജിയുമായി അയ്യപ്പ ഭക്തര്‍

Jaihind Webdesk
Monday, October 22, 2018

ശബരിമല വിധിക്ക് എതിരെ ഇന്ന് റിട്ട് ഹർജി നൽകുമെന്ന് അയ്യപ്പ ഭക്തരുടെ ദേശീയ അസോസിയേഷൻ ഭാരവാഹികൾ. ഹർജി ഇന്ന് ഫയൽ ചെയ്യും. കേരളത്തിലെ അടിയന്തര സാഹചര്യം രാവിലെ 10.30ന് ചീഫ് ജസ്റ്റിസിന്‍റെ ശ്രദ്ധയിൽപ്പെടുത്തും.

ഏതാനും സ്ത്രീകൾ നൽകിയ ഹർജിയിൽ അയ്യപ്പ ഭക്തരുടെ മുഴുവൻ വിശ്വാസം തിരുത്തിയ സുപ്രീം കോടതി വിധി മൗലികാവകാശ ലംഘനമാണ്. ക്രമസമാധാന പ്രശ്നങ്ങൾ പരിഗണിച്ച് സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കാൻ സംസ്ഥാനത്തിന് പൂർണ്ണ അവകാശമുണ്ടെന്ന് ആവശ്യം ഉന്നയിക്കും.

ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടെ വാദം കേൾക്കാതെ എടുത്ത തീരുമാനം ആയതിനാൽ പുനഃപരിശോധന ഹർജിയിൽ അവരുടെ വാദം തുറന്ന കോടതിയിൽ കേൾക്കാൻ അവസരം ഒരുക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.